കോഴിക്കോട്: വന്ദേഭാരത് ട്രെയിനിനു മുന്നില്‍ അജ്ഞാതന്‍ ചാടി മരിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലേകാലോടെ എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിനു സമീപമാണ് അജ്ഞാതന്‍ ട്രെയിനിനു മുന്നിലേക്കു ചാടിയത്. ട്രെയിനിന്റെ മുന്‍വശം തട്ടി ഇയാള്‍ തെറിച്ചു പോയി.
കാസര്‍കോടുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ട്രെയിന്‍. മുന്‍ഭാഗത്തു തകരാര്‍ സംഭവിച്ച ഭാഗം തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാര്‍ഡില്‍ എത്തിച്ച് അറ്റകുറ്റപ്പണി ചെയ്തു. ചൊവ്വാഴ്ചത്ത സര്‍വീസിനെ ബാധിക്കില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വന്ദേഭാരത് ട്രെയിനുകളുടെ മുന്‍വശം വിമാനങ്ങളുടേതുപോലെ ഏയ്‌റോ ഡൈനാമിക് ഷെയ്പ്പ് ആണ്. ഫൈബര്‍ കൊണ്ടാണ് മുന്‍വശം തയാറാക്കിയിരിക്കുന്നത്. പഴയ മെമുവില്‍ ഉണ്ടായിരുന്ന മൂന്ന് ഫെയ്‌സ് എന്‍ജിനാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.