പത്തനംതിട്ട: വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പില്ലാത്തതില്‍ ചെങ്ങന്നൂരിലും തിരൂരിലും പ്രതിഷേധവുമായി യുഡിഎഫ്. ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ നേതൃത്വത്തിലാണ് ചെങ്ങന്നൂരില്‍ ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. ആല്‍ത്തറ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം റെയില്‍വേ സ്റ്റേഷന്‍ മുന്നില്‍ സമാപിക്കും. തുടര്‍ന്ന് പ്രതിഷേധ യോഗവും നടക്കും. ശബരിമലയുടെ പ്രാധാന്യവും ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സ്റ്റോപ്പുകള്‍ ഇല്ലാത്ത സാഹചര്യവും കാണിച്ച് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ഉയര്‍ത്തുന്ന ആവശ്യം.
വന്ദേഭാരത് സ്റ്റോപ്പ് ഒഴിവാക്കിയതില്‍ മലപ്പുറം തിരൂരിലും യുഡിഎഫിന്റെ പ്രകടനവും ഉപരോധവും. നേരത്തെ വന്ദേഭാരതിന്റെ ആദ്യഘട്ടത്തില്‍ ഷൊര്‍ണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ്പുണ്ടായിരുന്നില്ല. എന്നാല്‍ സ്റ്റോപ്പുകളുടെ ഔദ്യോ?ഗിക പ്രഖ്യാപനത്തില്‍ ഷൊര്‍ണൂരിന് സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു. ചെങ്ങന്നൂരിനേയും തിരൂരിനേയും പൂര്‍ണ്ണമായും ഒഴിവാക്കുകയായിരുന്നു.