BREAKING NEWSKERALALATEST

വയനാടന്‍ കാടുകളിലെ മഞ്ഞക്കൊന്ന പിഴുത് മാറ്റാന്‍ 46 കോടി രൂപ

കല്‍പ്പറ്റ: വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യ പ്രതിരോധത്തിന് മാസ്റ്റര്‍ പ്ലാന്‍ വരുന്നു. കടുവാ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ കലക്ട്രേറ്റില്‍ വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. അടിയന്തര നടപടികള്‍ വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. മൂന്ന് തരമായി തിരിച്ച് തീരുമാനം നടപ്പാക്കുമെന്ന് യോഗം ശേഷം മന്ത്രി എ.കെ.ശശീന്ദ്രന്‍ .
വയനാട് ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം നേരിടാന്‍ വിവിധ തലങ്ങളിലുള്ള ഇടപെടല്‍ വേണമെന്നാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗത്തില്‍ പൊതുവെ ആവശ്യമുയര്‍ന്നത്. ജനുവരി 31 നകം വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ നോഡല്‍ ഓഫീസര്‍ ദീപയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് തീറ്റയില്ലാതാക്കിയ മഞ്ഞക്കൊന്ന പിഴുത് മാറ്റും.ഇതിനായി 46 കോടി അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ പൂര്‍ത്തിയായാല്‍ ജോലി ആരംഭിക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളിലെ വനമേഖലയില്‍ നിന്ന് കേരളത്തിലെ വനമേഖലകളിലേക്ക് എത്തുന്നത് തടയാന്‍
മറ്റ് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സംയുക്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കും.
വന്യമൃഗങ്ങളുടെ ജനന നിയന്ത്രണത്തിന് പ്രായോഗിക നടപടികള്‍ കണ്ടെത്താന്‍ പഠനം നടത്തും.
പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന കാര്യങ്ങള്‍ വനം വകുപ്പ് ഇടക്കിടെ വിലയിരുത്തും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നഷ്ട പരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിന് ഇന്നത്തെ യോഗത്തിന്റേതായി ശുപാര്‍ശ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി.യോഗം പ്രഹസന്മാ ണന്ന് ആരോപിച്ച് സര്‍വ്വകക്ഷി യോഗം ബി.ജെ.പി. ബഹിഷ്‌കരിച്ചു; എം.എല്‍.എല്‍.എ.മാരും മറ്റ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പോലീസുദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker