KERALANEWS

വയനാടും മേപ്പാടിയും പരിസ്ഥിതിലോല പ്രദേശം; വീണ്ടും ചർച്ചയായി ​ഗാ​ഡ്​ഗിൽ റിപ്പോർട്ട്

വയനാട് മുണ്ടക്കൈ, ചുരൽമലയിലെ ഉരുൾപൊട്ടൽ ഏറെ ഞെട്ടലോടെയാണ് നാട് അറിഞ്ഞത്. നിരവധി ജീവനുകളാണ് ഇതുവരെ ദുരന്തത്തിൽ നഷ്ടപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. ഒരു പ്രദേശത്തെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ച ​ദുരന്തത്തിനാണ് വയനാട സാക്ഷ്യം വഹിച്ചത്. ഒരു പുഴ തന്നെ ​ഗതിമാറിയെത്തി. സംസ്ഥാനത്ത് വീണ്ടും ഒരു ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത് ​ഗാഡ്​ഗിൽ റിപ്പോർട്ടാണ്.2013ൽ മാധവ് ​ഗാഡ്​ഗിൽ തന്റെ പഠന റിപ്പോർട്ടിൽ പരാമർശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റിൽ വയനാടും മേപ്പാടിയും ഉണ്ട്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ റിപ്പോർട്ട് പ്രകാരമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ‌ വയനാടും മേപ്പാടിയും ഉൾപ്പെട്ടിരിക്കുന്നത്. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതി അതിൻ്റെ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളും മേഖലകളും തരംതിരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്നും ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

Related Articles

Back to top button