കല്‍പ്പറ്റ: പൂഞ്ചോലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇതര സംസ്ഥാനക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ രണ്ടു സ്ത്രീകടക്കം അഞ്ചു പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു .
കോയമ്പത്തൂര്‍ സ്വദേശിനിയാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഇവര്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ചികിത്സ തേടി. കല്‍പ്പറ്റ ഡിവൈഎസ്പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. കേസില്‍ രണ്ടു പേര് കൂടി പിടിയിലാവാനുണ്ട്.