BREAKINGKERALA

വയനാട് ഉരുള്‍പൊട്ടലില്‍ ഇടപെടലുമായി ഹൈക്കോടതി; സ്വമേധയ കേസെടുക്കാന്‍ നിര്‍ദേശം

കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ ഇടപെടലുമായി ഹൈക്കോടതി. സ്വമേധയ കേസെടുക്കാന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കേസ് നാളെ രാവിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പരിഗണന വിഷയങ്ങളിലുണ്ട്. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
അതിനിടെ, വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യഹര്‍ജിയെത്തി. സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള പണസമാഹരണം തടയണമെന്നാവശ്യപ്പെട്ട് കാസര്‍കോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂറാണ് ഹര്‍ജി നല്‍കിയത്. നിരവധി സംഘടനകള്‍ അവരുടെ അക്കൗണ്ട് ശരിയായ വിധത്തില്‍ വിനിയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനമില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മോണിട്ടറിങ് സംവിധാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button