BREAKINGKERALA

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവില്‍ സാധ്യതമായ വഴി. ഇക്കാര്യത്തില്‍ അതത് ബാങ്കുകള്‍ക്ക് ആവശ്യമായ തിരുമാനം എടുക്കാം.
സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് നല്‍കിയ കത്തിനാണ് റിസര്‍വ് ബാങ്ക് മറുപടി നല്‍കിയത്. എന്നാല്‍, വയനാട് ദുരിത ബാധിതരോട് അനുഭാവ പൂര്‍ണമായ സമീപം ഉണ്ടാവണമെന്ന് കൊച്ചിയിലെത്തിയ റിസര്‍വ് ബാങ്ക് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി കെ വി തോമസ് അറിയിച്ചു. കടം എഴുതിത്തളളുന്നതടക്കമുളള കാര്യങ്ങളില്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതിക്ക് തീരുമാനങ്ങള്‍ എടുക്കാനാകും.

Related Articles

Back to top button