BREAKINGKERALANEWS
Trending

വയനാട് ഉരുൾപൊട്ടൽ മരണം 67 ആയി; ചാലിയാറിലേക്ക് ഒഴുകിയെത്തി മൃതദേഹങ്ങൾ

പുലർച്ചെ രണ്ട് മണിയോടെയാണ് ഒരു നാടിനെ നടുക്കി ഒരു കുന്ന് ഒലിച്ചെത്തിയത്. വയനാട് മുണ്ടക്കൈ പ്രഭവകേന്ദ്രമായ ഉരുൾപൊട്ടൽ ചൂരൽമലയെയും ​ഗുരുതരമായി ബാധിച്ചു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടത്. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് പുല​ർച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഒടുവിടെ റിപ്പോർട്ട് അനുസരിച്ച് മരണം 67 ആയിരിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് രക്ഷാപ്രവർത്തനത്തെും കാര്യമായി ബാധിച്ചിരിക്കുകയാണ്.മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. പുഴ ​ഗതിമാറിയ ഒഴുകിയെന്നാണ് വിവരം എങ്കിലും ഒരു പുതിയ പുഴ രൂപപ്പെട്ട രീതിയിലാണ് രണ്ട് ​മുണ്ടക്കൈയിലൂടെ കടന്നുപോകുന്നത്. ഇതോടെ മൃ‍തദേഹങ്ങൾ ചാലിയാറിലേക്കും ഒഴുകിയെത്തി. 13 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് കണ്ടെടുത്തത്. ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്.

Related Articles

Back to top button