വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവരുടെ പുനരധിവാസത്തിന് കോടതി വ്യവഹാരത്തിലൂടെ തടസ്സം നില്‍ക്കുന്ന മലയാളം ഹാരിസണ്‍ കമ്പനിയുടെ വയനാട്ടിലെ ഓഫീസിലേക്ക് CPI(ML) റെഡ് സ്റ്റാര്‍ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. ടി യു സി ഐ സംസ്ഥാന സെക്രട്ടറി ടി സി സുബ്രഹ്‌മണ്യന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഭൂമി വിഷയത്തില്‍ സര്‍ക്കാരുമായി ഒത്തു കളിച്ച് പുനരധിവാസത്തെ അട്ടിമറിക്കാന്‍ ഹാരിസണ്‍ കമ്പനിയെ അനുവദിക്കില്ലന്ന് പ്രഖ്യാപിച്ച അദ്ദേഹം മുണ്ടക്കൈ- ചൂരല്‍മല ദുരന്തം ദേശീയ ദുരന്തമായി പരിഗണിക്കാത്ത മോദി സര്‍ക്കാറിന്റെ നിലപാടിനെയും അപലപിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം സിന്ധു കെ. ശിവന്‍ സ്വാഗതമാശംസിച്ചു. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ അണിനിരന്ന ബഹുജന മാര്‍ച്ചിനെ കേന്ദ്ര കമ്മിറ്റി അംഗം പി.എന്‍. പ്രൊവിന്റ്, AIRWO കേന്ദ്ര കമ്മിറ്റി അംഗം എ.എം. സ്മിത, സംസ്ഥാന കമ്മിറ്റി അംഗം വി.എ. ബാലകൃഷ്ണന്‍, തുടങ്ങിയവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഷീബ. എ.ജെ, കെ. ബാബുരാജ്, എ.എം. അഖില്‍ കുമാര്‍, എന്‍.ഡി. വേണു, പിഎം ജോര്‍ജ്ജ്, ബിജി ലാലിച്ചന്‍, പി.ടി. പ്രേമാനാന്ദ് എം.കെ. ഷിബു, സി ജെ ജോണ്‍സണ്‍, കെ. പ്രേംനാഥ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
120 Less than a minute