KERALABREAKINGNEWS

വയനാട് തുരങ്കപാത നശീകരണ പദ്ധതി,സർക്കാർ പിന്മാറണം; മേധ പട്കർ

മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടലിന് ശേഷവും വയനാട് തുരങ്ക പാതയുമായി മുന്നോട്ട്പോകാനുള്ള തീരുമാനത്തിലാണ് സർക്കാർ. ഇതിനെതിരെ സാമൂഹ്യ പ്രവർത്തകയായ മേധ പട്കർ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. സർക്കാരിന്റെ തുരങ്കപാത നശീകരണ പദ്ധതിയാണ് ഉത്തരാഖണ്ഡിൽ അടക്കം അത് തെളിഞ്ഞതാണ്, ഈ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും സിപിഎം പിബി അംഗങ്ങളോട് പദ്ധതി പുനർ ആലോചിക്കണം എന്ന് ആവശ്യപ്പെടുമെന്നും മേധ പട്കർ ആവശ്യപ്പെട്ടു.കേന്ദ്രസർക്കാർ ഉരുൾപൊട്ടലിൽ അടിയന്തരസഹായം നൽകണം.പാർട്ടിയും വോട്ട് ബാങ്കും നോക്കിയല്ല സഹായം ചെയ്യേണ്ടത്, ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ കിട്ടുന്നില്ലായെന്നും മേധാ പട്കർ വ്യക്തമാക്കി. കോർപ്പറേറ്റുകളുടെ കോടികളുടെ കടം എഴുതിത്തള്ളുന്ന സർക്കാർ ദുരന്തബാധിതരുടെ കടവും എഴുതിത്തള്ളണം, പരിസ്ഥിതി നിയമങ്ങൾ ദുർബലമാക്കരുത് കർഷക സമരത്തിൽ സിപിഎം ഒപ്പമുണ്ടായിരുന്നു, പക്ഷേ കേരളത്തിലും കർഷക ആത്മഹത്യകൾ ഉണ്ടെന്നും മേധാ പട്കർ കൂട്ടിച്ചേർത്തു.

Related Articles

Back to top button