BREAKINGKERALA

വയനാട് ദുരന്തം: പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നാല് ലക്ഷം രൂപ കണ്ടെടുത്ത് ഫയര്‍ഫോഴ്‌സ്

കല്‍പറ്റ (വയനാട്): ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ വയനാട് വെള്ളാര്‍മലയില്‍നിന്ന് നാല് ലക്ഷം രൂപ കണ്ടെടുത്ത് ഫയര്‍ഫോഴ്‌സ് സംഘം. സ്‌കൂള്‍ റോഡ് പരിസരത്തെ പരിശോധനയിലാണ് തുക കണ്ടെത്തിയത്. പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പണം കൈമാറി.
ബാങ്കിന്റെ ലേബല്‍ അടക്കമുള്ളവയോടുള്ള പണമാണ് ലഭിച്ചത്. കല്യാണ ആവശ്യങ്ങള്‍ക്കോ മറ്റോ എടുത്തതായിരിക്കാം എന്നാണ് കരുതുന്നത്.
അഞ്ഞൂറിന്റെ ഏഴ് കെട്ടും, നൂറിന്റെ അഞ്ച് കെട്ടുമാണ് കിട്ടിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നുപണം. അനുമാനം നാല് ലക്ഷം രൂപയോളം വരും. പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഇത് മാറ്റും. ഇങ്ങനെയുള്ള കാര്യങ്ങളാണ് ഇനി തിരച്ചില്‍ നടത്തുന്നത്- ഫയര്‍ഫോഴ്‌സ് സംഘം അറിയിച്ചു.

Related Articles

Back to top button