ദില്ലി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികള്‍ വേ?ഗത്തിലാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് പിണറായി കൈമാറും. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. നേരത്തെ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയ മോദി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസമാകില്ല എന്ന് അറിയിച്ചിരുന്നു.
51 Less than a minute