KERALALATEST

വയലാർ രാമവർമ്മയുടെ ഇളയമകൾ സിന്ധു കോവിഡ് ബാധിച്ച് മരിച്ചു

പാലക്കാട്: കവി വയലാർ രാമവർമ്മയുടെ ഇളയമകൾ സിന്ധു കോവിഡ് ബാധിച്ച് മരിച്ചു. 54 വയസ്സായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചാലക്കുടിയിലാണ് സിന്ധു താമസിക്കുന്നത്. വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപാണ് പാലക്കാട് എത്തിയത്. സഹോദരി ഇന്ദുലേഖയുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പാലക്കാട് നടത്തും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker