ഇന്ത്യയിലെ പല യുവാക്കളും ഇന്ന് പഠിക്കാനാണെങ്കിലും ജോലിക്കാണെങ്കിലും വിദേശത്ത് പോകുന്നവരാണ്. വിദേശത്ത് പോകാനും കൂടുതല്‍ സമ്പാദിക്കാനും അവിടെ തന്നെ സ്ഥിരതാമസമാക്കാനും കൊതിക്കുന്നവരാണ് പലരും. നാട്ടില്‍ നല്ല തുക ശമ്പളം കിട്ടുന്നുണ്ടെങ്കില്‍ നാടു വിട്ട് പോകാനേയില്ല എന്ന് ചിന്തിക്കുന്നവരും അപ്പോഴും ഇവിടെയുണ്ട്. എന്നാല്‍, വിദേശത്ത് പോണോ നാട്ടില്‍ ജീവിക്കണോ തുടങ്ങിയ ആശങ്കകളില്‍ പെട്ടുപോകുന്നവരും കുറവല്ല. എന്തായാലും, ഈ യുവാവിന്റെ സംശയവും അതാണ്.
റെഡ്ഡിറ്റിലാണ് 23 -കാരനായ ഒരു ഐടി എഞ്ചിനീയര്‍ തന്റെ ആശയക്കുഴപ്പം പങ്കുവച്ചിരിക്കുന്നത്. താന്‍ നല്ലതുപോലെ സമ്പാദിക്കുന്നുണ്ട്, എന്നിട്ടും വിദേശത്ത് പോകണോ എന്നാണ് യുവാവിന്റെ സംശയം. യുവാവ് പറയുന്നത് താന്‍ മാസത്തില്‍ ഒരു ലക്ഷം രൂപ ജോലിയില്‍ നേടുന്നുണ്ട്. ഇപ്പോഴത്തെ തന്റെ സംശയം വിദേശത്തേക്ക് പോകണോ അതോ ഈ ശമ്പളത്തില്‍ ഇവിടെ തന്നെ നിന്നാല്‍ മതിയോ എന്നാണ്. വിദേശത്ത് പോകാന്‍ തോന്നലുണ്ടാവാന്‍ കാരണം അവിടേക്ക് പോയ തന്റെ സുഹൃത്തുക്കളുടെ ജീവിതമാണ് എന്നും യുവാവ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ അവരിടുന്ന പോസ്റ്റുകളൊക്കെ കാണുമ്പോഴാണത്രെ യുവാവിന് അസൂയ തോന്നുന്നത്.
സത്യസന്ധമായി പറഞ്ഞാല്‍ തന്റെ സുഹൃത്തുക്കള്‍ വിദേശത്ത് പോവുകയും കൂടുതല്‍ പഠിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍ തനിക്ക് അസൂയ തോന്നുന്നു. താന്‍ അവരേക്കാള്‍ താഴെയാണോ എന്നും ചിലപ്പോള്‍ തോന്നിപ്പോകുന്നു എന്നാണ് യുവാവ് പറയുന്നത്. ഇന്ത്യയില്‍ താമസിക്കുന്നത് വിദേശത്ത് പോവുന്നതിനേക്കാള്‍ താഴെയാണോ എന്നും യുവാവിന് ആശങ്കയുണ്ട്. തനിക്ക് ഇപ്പോള്‍ നല്ല ശമ്പളം കിട്ടുന്നുണ്ട്. ഇനിയും കിട്ടുമെന്ന് ഉറപ്പുണ്ട്. എന്നാല്‍, വിദേശത്ത് തന്റെ സുഹൃത്തുക്കള്‍ ആസ്വദിക്കുന്ന അടിസ്ഥാന സൗകര്യങ്ങളോ ജീവിതനിലവാരമോ തനിക്ക് കിട്ടുന്നില്ലല്ലോ എന്നാണ് യുവാവിന്റെ ആശങ്ക. തനിക്ക് ഇന്ത്യ വിട്ട് പോകണമെന്നില്ല എന്നും എന്നാല്‍ സാമൂഹികസമ്മര്‍ദ്ദം താങ്ങാനാവാതെയാണ് പോസ്റ്റിടുന്നത് എന്നും യുവാവ് പറയുന്നുണ്ട്.
നിരവധിപ്പേരാണ് യുവാവിന്റെ ആശങ്കകള്‍ക്ക് മറുപടിയുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. സുഹൃത്തുക്കളുടെ ഇന്‍സ്റ്റ?ഗ്രാം പോസ്റ്റുകളും റീലുകളും കണ്ട് അസൂയപ്പെടേണ്ട ഒരു കാര്യവുമില്ല എന്നാണ് ആളുകള്‍ യുവാവിനോട് പറഞ്ഞത്. 23 -ാമത്തെ വയസ്സില്‍ തന്നെ ആരും കൊതിക്കുന്ന വരുമാനം യുവാവ് നേടുന്നുണ്ട് എന്നും അവനവന്റെ സന്തോഷം മാത്രം നോക്കിയാല്‍ മതി, സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെല്ലാം അതുപോലെ വിശ്വസിക്കേണ്ടതില്ല എന്നും നിരവധിപ്പേര്‍ പറഞ്ഞു.
69 1 minute read