BREAKING NEWSHEALTHWORLD

വയാഗ്ര കഴിച്ച യുവാവിന് ഉഗ്രന്‍ പണികിട്ടി, 20 ദിവസം കഴിഞ്ഞിട്ടും ലിംഗം സാധാരണ നിലയിലായില്ല; മടുത്ത് ഭാര്യ പിണങ്ങിപ്പോയി

പ്രയാഗ് രാജ്: സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം അമിത അളവില്‍ വയാഗ്ര കഴിച്ച യുവാവിന് ഒടുവില്‍ അഭയം തേടേണ്ടി വന്നത് ആശുപത്രിയില്‍. ലൈംഗികസുഖം വര്‍ദ്ധിപ്പിക്കാനായാണ് ഉദ്ധാരണക്കുറവിനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന വയാഗ്ര എന്ന മരുന്ന് യുവാവ് ഉപയോഗിച്ചത്. എന്നാല്‍ അമിത അളവില്‍ കഴിച്ച വയാഗ്ര മൂലം ഉദ്ധാരണം അവസാനിക്കാത്ത സ്ഥിതി വന്നതോടെ ഇയാളുടെ വിവാഹജീവിതവും താറുമാറായി.
ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം നടന്നത്. മാസങ്ങള്‍ക്ക് മുന്‍പ് വിവാഹം കഴിഞ്ഞ യുവാവാണ് ഡോക്ടറുടെ നിര്‍ദേശം കൂടാതെ വയാഗ്ര കഴിച്ചു തുടങ്ങിയത്. സുഹൃത്തുക്കളായിരുന്നു ഇയാള്‍ക്ക് പ്രേരണ. സാധാരണ ഗതിയില്‍ 50 മില്ലി ഗ്രാമാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുള്ള ഡോസ് എങ്കിലും ഇയാള്‍ ഇതിന്റെ നാലിരട്ടിയായിരുന്നു ദിവസവും അകത്താക്കിയിരുന്നത്. അമിതമായ അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നതാണ് ആരോഗ്യപ്രശ്‌നത്തിന് കാരണമായത്.
ആദ്യം സാധാരണ അളവില്‍ മരുന്ന് കഴിച്ചു തുടങ്ങിയ യുവാവ് സുഹൃത്തുക്കള്‍ നിര്‍ദേശിച്ചത് അനുസരിച്ച് മരുന്നിന്റെ ഡോസ് 200 മില്ലി ഗ്രാം വരെയാക്കി വര്‍ധിപ്പിക്കുകയായിരുന്നു. ഇതോടെ ഇയാളുടെ ഉദ്ധരിച്ച ലിംഗം 20 ദിവസം പിന്നിട്ടിട്ടും സാധാരണ നിലയില്‍ എത്താത്ത നിലയായി. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായതിനു പിന്നാലെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി.
എന്നാല്‍ യുവാവിന്റെ കുടുംബത്തിന്റെ നിര്‍ബന്ധത്തിനും അപേക്ഷയ്ക്കും വഴങ്ങി യുവതി ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ യുവതി വീണ്ടും വീട്ടിലേയ്ക്ക് തിരിച്ചു പോയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തുടര്‍ന്ന് യുവാവിന്റെ പ്രശ്‌നം പരിഹരിക്കാനായി ഇയാളെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. എന്നാല്‍ ഇനിയൊരിക്കലും യുവാവിന്റെ ലിംഗം സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
യുവാവിന് കുട്ടികളുണ്ടാകുന്നതിനു തടസ്സമില്ലെന്നും എന്നാല്‍ ഉദ്ധാരണം ഒരിക്കലും ഇല്ലാതാകില്ലെന്നുമാണ് വിവരം. ഇത് മറച്ചു വെക്കാനായി ഇറുകിയ വസ്ത്രം ധരിക്കുക എന്നതു മാത്രമാണ് മാര്‍ഗം. ഇതൊഴികെ, യുവാവിന് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാനാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker