ENTERTAINMENTMALAYALAM

‘വരവായി നീ’ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒന്നിച്ച ഗാനം

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചേര്‍ന്ന് ആലപിച്ച ഗാനം പുറത്തിറങ്ങി. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് സിനിമയില്‍ പാടുന്നത്. ജോ പോളിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നിരിക്കുന്നത്.
ചിത്രം ജൂലായ് 5ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. സണ്ണിവെയ്ന്‍ നായകനാകുന്ന ചിത്രത്തില്‍ അന്നയുടെ പിതാവും സ്‌ക്രിപ്റ്റ് റൈറ്ററുമായ ബെന്നി പി. നായരമ്പലവും അഭിനയിക്കുന്നുണ്ട്. കൂടാതെ വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ക്ലാസ്‌മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ. ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍.
ഈ സിനിമ കൂടാതെ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികാനായകന്മാരാവുന്ന ‘ഹൃദയം’ സിനിമയിലും ദിവ്യ പിന്നണിഗായികയാവുന്നുണ്ട്. വിനീത് രചിച്ച ഗാനമാണ് ഈ സിനിമയില്‍ ദിവ്യ പാടുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker