മാന്നാര്‍: വരാനിരിക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം ജനദ്രോഹ സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത് ആയിരിക്കുമെന്ന് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ചരിത്രവിജയം നേടുകയും പാലക്കാട് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയും ചേലക്കര തിരിച്ചുപിടിക്കുകയും ചെയ്യുമെന്നും സത്യസന്ധരായ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് കേരളത്തില്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹിളാ കോണ്‍ഗ്രസ് മാന്നാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബ്ലോക്ക് ലെവല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് രാധാമണി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി മനോജ് സി ശേഖര്‍ ഇന്ത്യയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
വത്സല ബാലകൃഷ്ണന്‍, ചിത്ര എം നായര്‍, സജി മെഹബൂബ്, അഡ്വ: കെ ആര്‍ മുരളീധരന്‍, തോമസ് ചാക്കോ, ഹരി പാണ്ടനാട്, അഡ്വ നാഗേഷ് കുമാര്‍, സുജിത്ത് ശ്രീരംഗം, ജോജി ചെറിയാന്‍, അജിത്ത് പഴവൂര്‍, മറിയാമ്മ ചെറിയാന്‍, ശ്രീലത ഓമനക്കുട്ടന്‍, കെ എസ് ബീന, മധു പുഴയോരം, ഹരികുട്ടന്‍ പേരൂര്‍, ജ്യോതി വേലൂര്‍ മഠം, ഷെറിന്‍ സാറ സൈമണ്‍, ജോളി ഫിലിപ്പ്, ബിനി സുനില്‍, ഓമന കൃഷ്ണന്‍, അനില്‍ മാന്തറ, രാകേഷ് ടി ആര്‍, എന്നിവര്‍ സംസാരിച്ചു.
129 1 minute read