KERALALATESTUncategorized

വര്‍ഗീയതയുടെ അപ്പോസ്തലന്‍മാര്‍ കടക്ക് പുറത്ത്: പിണറായി വിജയന്‍

കണ്ണൂര്‍: കേരളത്തിന്‍െ്‌റ വികസനത്തിനു കേന്ദ്രം തുരങ്കം വയ്ക്കുകയാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന കാര്യങ്ങളില്‍ ഒപ്പം നില്‍്ക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്. ഇതു ചെയ്തിട്ട് ഇവിടെ വന്നു വികസനപ്രസംഗം നടത്തുന്നവരെ ജനങ്ങള്‍ തിരിച്ചറിയുമെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിച്ച നരേന്ദ്രമോദിയെയും, അദാനി കരാറില്‍ അഴിമതി ഉന്നയിച്ച രമേശ് ചെന്നിത്തലയ്‌ക്കെതിരെയും പിണറായി പത്രസമ്മേളനത്തില്‍ ആഞ്ഞടിച്ചു.
കോണ്‍ഗ്രസും, ബി.ജെ.പിയുമാണ് ഇവിടെ ഇരട്ട സഹോദരങ്ങള്‍. കഴിഞ്ഞ തവണ നേമത്ത് ബി.ജെ.പി ജയിക്കാന്‍ കാരണം കോണ്‍ഗ്രസ് സഹായിച്ചതു കൊണ്ടാണ്. ഇത്തവണ ആ അക്കൗണ്ട് ഇടതുപക്ഷം ക്‌ളോസ് ചെയ്യും. പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘപരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാന്‍ കഴിയാഞ്ഞത് ഇടതുപക്ഷം ശക്തമായത് കൊണ്ടാണ്. ഉറപ്പായിട്ടും ജയിക്കാന്‍ പറയുന്ന ഒരു സീറ്റുപോലും ഇപ്പോള്‍ ബി.ജെ.പിയ്ക്കില്ല. കളിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ബി.ജെ.പിക്ക് ഇത്തവണ കിട്ടില്ല. ബി.ജെ.പിക്ക് വളരാന്‍ പറ്റിയ മണ്ണല്ല ഇത്. വാഗ്ദാന ലംഘനത്തിന്‍െ്‌റ അപ്പോസ്തലന്‍മാരെയും, വര്‍ഗീയതയുടെ ഉപാസകരെയും പടിക്കു പുറത്ത് നിറുത്താന്‍ അറിയാവുന്ന നാടാണിത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തെ മോദി സോമാലിയായോട് ഉപമിച്ചത് ആരും മറന്നിട്ടില്ല. കേരളത്തെ എപ്പോഴും ഇകഴ്ത്താനാണ് ബി.ജെ.പി ശ്രമം. വര്‍ഗീയതയ്ക്ക് കീഴ്‌പ്പെടുന്നില്ല എന്നതാണ് കേരളത്തിന്റെ പ്രേത്യകത. അങ്ങനെ ഒരു സംസ്ഥാനത്തെ പാഠം പഠിപ്പിക്കാമെന്നാണ് അവര്‍ കരുതുന്നത്. അതിനുള്ള ശ്രമമാണ് സംഘപരി പരിവാര്‍ നടത്തുന്നത്. മത്സ്യതൊഴിലാളികള്‍ പ്രളയദുരിതത്തില്‍ നിരവധി പേരെയാണ് രക്ഷിച്ചത്. അവരാരും ഒരു ചില്ലി പൈസാപോലും ചോദിച്ചില്ല. എന്നാല്‍ കേന്ദ്രം പ്രളയസമയത്ത് തന്ന അരിക്കുപോലും അണാ പൈ കണക്ക് പറഞ്ഞവരാണ് കേന്ദ്രം. സഹായിക്കാന്‍ തയാറായവരെ പോലും വിലക്കി. നരേന്ദ്രമോദി കോന്നിയില്‍ പോയി ശരണം വിളിച്ചത് ശബരിമലയ്ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തതിനാലാണ്
തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തോടാണ് കെഎസ്ഇബി കരാര്‍ ഒപ്പിട്ടത്. അവര്‍ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നുവെന്ന് ബോര്‍ഡിനു നോക്കേണ്ട കാര്യമില്ല. പ്രതിപക്ഷനേതാവ് പച്ചക്കള്ളമാണ് പറയുന്നത്.
കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായതിനേക്കാള്‍ രോഗികള്‍ ഈയാഴ്ച ഉണ്ടായി. മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യം കണക്കിലെടുക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker