BREAKING NEWSFeaturedWORLD

വര്‍ണ നിറങ്ങളില്‍ ഒരു കിടിലന്‍ പെരുമ്പാമ്പ്… ദാ കണ്ടോ

പാമ്പുകളെ സാധാരണ ഗതിയില്‍ നമ്മളില്‍ പലരും ശത്രുക്കള്‍ ആയാണ് കണക്കാക്കുക. ഉഗ്രവിഷമുള്ള പാമ്പിന്റെ കൊത്ത് കിട്ടിയാല്‍ മരണം തന്നെ സംഭവിക്കാനുള്ള സാധ്യത ഏറെയാണ് എന്നത് തന്നെ കാരണം. അതുകൊണ്ട് തന്നെ പലര്‍ക്കും പാമ്പിനെ വെറുപ്പാണ്. പാമ്പിന്റെ കാണുന്നത് തന്നെ ചതുര്‍ത്ഥിയാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്ന ഒരു പാമ്പിനേ കണ്ടാല്‍ കിടിലന്‍ ലുക്കാ.
കാലിഫോര്‍ണിയയിലെ റെപ്‌റ്റൈല്‍ സൂ നടത്തുന്ന ജെയ് ബ്രൂവര്‍ ആണ് താന്‍ സംരക്ഷിക്കുന്ന പമ്പുകളില്‍ ഏറ്റവും ഗ്ലാമറുള്ള പാമ്പിനെ പരിചയപ്പെടുത്തിയത്. പെരുമ്പാമ്പിന്റെ ഇനത്തില്‍ പെട്ട ഭീമന്‍ പെരുംപാമ്പിന്റെ നിറം യഥാര്‍ത്ഥത്തില്‍ കറുപ്പാണ്. പക്ഷെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചെതുമ്പലുകളില്‍ പ്രതിഫലിക്കുന്നത് വിവിധ വര്‍ണങ്ങളാണ്. ഏറെക്കുറെ മഴവില്ലിലെ എല്ലാ നിറങ്ങളും പ്രതിഫലിക്കും. അതുകൊണ്ട് തന്നെ പാമ്പാണെങ്കിലും കക്ഷിയെ കാണാന്‍ നല്ല ഭംഗിയാണ്.
തന്റെ പാമ്പിന്‍ ശേഖരത്തിലെ ഏറ്റവും ഭംഗിയുള്ളതാണ് ഈ പാമ്പ് എന്ന് ജെയ് ബ്രൂവര്‍ പറയുന്നു. അത് പക്ഷെ നിറത്തിന്റെ കാര്യത്തില്‍ മാത്രമല്ല താരതമ്യേന ശാന്ത സ്വഭാവമാണ് ഈ പാമ്പ് പുലര്‍ത്തുന്നതത്രെ. അതുകൊണ്ട് തന്നെ പാമ്പിന് ജെയ് ബ്രൂവര്‍ ഒരു പേര് നല്‍കിയിട്ടുണ്ട്, മൈലവ്. ഈ ഗ്ലാമര്‍ താരത്തിന്റെ നിരവധി വീഡിയോകളാണ് ബ്രൂവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ‘ആര്‍ട്ടിനെ പ്രതിഫലിച്ചുകൊണ്ട് മൈലവ് ജീവിതം ആസ്വദിക്കുന്നു’ എന്ന കുറിപ്പുമായി അടുത്തിടെ ബ്രൂവര്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മാത്രം 48 മില്യണ്‍ വ്യൂ, 3.3 മില്യണ്‍ ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നീല നിറത്തിലുള്ള ഒരു പാമ്പും ശ്രദ്ധ നേടിയിരുന്നു. ചുവപ്പു നിറത്തിലുള്ള റോസാപ്പൂവിന് മുകളില്‍ കയറി ഇരിക്കുന്ന കക്ഷി ഒരു ഇത്തിരിക്കുഞ്ഞനാണ്. ബ്ലൂ പിറ്റ് വൈപ്പര്‍ ആണ് ഈ ഗ്ലാമര്‍ താരം. വീഡിയോ കണ്ട ഏറെക്കുറെ എല്ലാവര്‍ക്കും പാമ്പിന്റെ ഭംഗിയെപ്പറ്റി പറയാന്‍ 1000 നാവാണ്. ഭയങ്കര ലുക്ക് ആണ് എന്നും കരുതി ഒന്ന് കയ്യിലെടുത്താലോ എന്ന് ചിന്തിച്ചേക്കല്ലേ. ഉഗ്രവിഷമുള്ള ഇനത്തില്‍പെട്ട പാമ്പാണ് ബ്ലൂ പിറ്റ് വൈപ്പര്‍. കടി കിട്ടിയാല്‍ ആന്തരീക രക്തസ്രാവമുണ്ടായി ഒരാള്‍ മരിച്ചുപോവാന്‍ കുറച്ചു സമയം മതി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker