ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍ അതുണ്ടായിട്ടും വിരസതയെത്തുടര്ന്ന് രാജിവെച്ചിരിക്കുകയാണ് യുവാവ്. പ്രതിവര്‍ഷം 3.5 കോടി രൂപ ശമ്പളമുണ്ടായിട്ടും ജോലി ഉപേക്ഷിച്ച യുവാവ് വാര്‍ത്തകളില്‍ നിറയുകയാണ്. ആമസോണിലെ ജോലി ഉപേക്ഷിച്ച് 2017ലാണ് മൈക്കല്‍ ലിന് നെറ്റ്ഫ്ലിക്സില്‍ ചേര്‍ന്നത്.
ജോലി കിട്ടിയപ്പോള്‍ ജീവിതകാലം മുഴുവന്‍ ഉയര്‍ന്ന ശമ്പളത്തോടെ നെറ്റ്ഫ്ളിക്സില്‍ ജോലി ചെയ്യാമെന്നാണ് ആഗ്രഹിച്ചിരുന്നത് മൈക്കല്‍ പറയുന്നു. പ്രതിവര്‍ഷം 450,000 യുഎഡ് ഡോളര്‍ (3.5 കോടി രൂപ) ശമ്പളം, സൗജന്യ ഭക്ഷണം, അണ്‍ലിമിറ്റഡ് ടൈം പെയ്ഡ് ഓഫ് അങ്ങനെ സ്വപ്ന തുല്യമായ അവസരമാണ് മൈക്കലിന് ലഭിച്ചത്.
യുഎസില്‍ ജോലി ചെയ്തിരുന്ന മൈക്കലിനൊപ്പം താമസിക്കാനാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചത്. എന്നാല്‍ 2021ല്‍ ജോലി ഉപേക്ഷിച്ചപ്പോള്‍ എല്ലാവരും തന്നെ കുറ്റപ്പെടുത്തി. മറ്റൊരു ജോലി ലഭിക്കാതെ ഇപ്പോഴുള്ളത് ഉപേക്ഷിക്കരുതെന്ന് സ്വന്തം മെന്റ!ര്‍ പോലും മൈക്കലിനോട് പറഞ്ഞു. ജോലി ഉപേക്ഷിക്കുന്ന കാര്യം മാനേജരോട് പറയാന്‍ മൂന്ന് ദിവസം ആലോചിച്ചു.
മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതിനെക്കുറിച്ച് മൈക്കല്‍ ലിന് പറയുന്നത് ഇങ്ങനെ. നെറ്റ്ഫ്ലിക്സിലെ ജോലിയില്‍ നിന്നും ഒരുപാട് പഠിച്ചു. ഉയ!ര്‍ന്ന വേതനം, സുഹൃത്തുക്കള്‍, മറ്റ് ആനുകൂല്യങ്ങള്‍ അങ്ങനെ എല്ലാം ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് കാലത്ത് എല്ലാം മാറിമറിഞ്ഞു. താന്‍ ആസ്വദിച്ചിരുന്ന എല്ലാം നഷ്ടമാകുകയും ജോലി മാത്രം ശേഷിക്കുകയും ചെയ്തു. കരിയറില്‍ പുരോഗതിയില്ലാതെ താന്‍ പണം സമ്പാദിക്കുകയായിരുന്നുവെന്ന് മൈക്കല്‍ പറഞ്ഞു.
ജോലി ഉപേക്ഷിച്ചിട്ട് ഇപ്പോള്‍ എട്ട് മാസമായി. ഇനി തന്റെ ഇഷ്ടത്തിനനുസരിച്ച് ജോലി ചെയ്ത് ജീവിക്കാനാണ് മൈക്കല്‍ ലിന് തീരുമാനിച്ചിരിക്കുന്നത്. ‘ഇനി എനിക്കുവേണ്ടി ജോലി ചെയ്യണം.’ എന്നാണ് മൈക്കലിന്റെ ആഗ്രഹം. ‘ഞാന്‍ ആരംഭിച്ചിട്ടേയുള്ളൂ. ഇതുവരെ ആശ്രയിക്കാന്‍ തക്ക വരുമാനമുള്ള ജോലി ലഭിച്ചിട്ടില്ല. ഊര്‍ജസ്വലതയോടെ ജോലി ചെയ്താല്‍ നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മൈക്കല്‍ പറഞ്ഞു.