വാഷിംഗ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് വീഴ്ചയില്‍ പരിക്ക്.വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീഴുകയായിരുന്നു.കാലിന് പരിക്കേറ്റ ബൈഡന് ചികിത്സ തേടി. കാലിന് ചെറിയ പൊട്ടലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് ബൈഡനു കൂടുതല്‍ പരിശോധനകള്‍ നടത്തും.
അതേസമയം വോട്ടെണ്ണലില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് നല്കിയ ചില ഹര്‍ജികള്‍ ഇന്നലെ കോടതി തള്ളിയിരുന്നു. 2021 ജനുവരി 20ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ബൈഡന് സ്ഥാനമേല്‍ക്കും. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡന്.