കൊല്ലം: കൊട്ടാരക്കര – ദിണ്ടു?ഗല്‍ ദേശീയപാതയില്‍ കാറില്‍ അപകടകരമായ രീതിയില്‍ സഞ്ചരിച്ച് യുവാക്കള്‍. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ദേശീയപാതയിലെ കുട്ടിക്കാനം-മുണ്ടക്കയം റോഡിലൂടെ പകുതി ശരീരം പുറത്തിട്ട് യുവാക്കള്‍ സഞ്ചരിച്ചത്. നിരവധി വളവുകളും തിരിവുകളും ചിലയിടങ്ങളില്‍ വീതി കുറവുമുള്ള പാതയാണിത്. പോണ്ടിച്ചേരി റജിസ്‌ട്രേഷനുള്ള കാറാണ് യുവാക്കള്‍ ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.
62 Less than a minute