അമ്പലപ്പുഴ: ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടായ വഴക്കിനിടെ തലയടിച്ചുവീണ വീട്ടമ്മ മരിച്ചു. അമ്പലപ്പുഴ കോമന പുത്തന്‍പറമ്പ് രാധ (62) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് പദ്മനെ അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്തു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു സംഭവം. നിലത്തുവീണ് തലയ്ക്കുപരിക്കേറ്റ രാധയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. മക്കള്‍: ശരണ്യ, ശരത്. മരുമകന്‍: വിജേഷ്.