BREAKINGKERALA

വഴിയാത്രക്കാര്‍ക്ക് നേരെ പടക്കം എറിഞ്ഞ് കാര്‍ യാത്രക്കാര്‍; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: വഴിയാത്രക്കാര്‍ക്ക് നേരെ പടക്കം എറിഞ്ഞ് കാര്‍ യാത്രക്കാര്‍. ആലപ്പുഴ കാര്‍ത്തികപ്പള്ളി-മുതുകുളം റോഡിലായിരുന്നു സംഭവം നടന്നത്. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു വഴിയാത്രക്കാര്‍ക്ക് നേരെ ഓലപ്പടക്കം എറിഞ്ഞത്. ടാക്‌സി വാഹനത്തില്‍ സഞ്ചരിച്ചവരാണ് പടക്കം എറിഞ്ഞത്. അഞ്ച് യുവാക്കളാണ് വാഹനത്തില്‍ സഞ്ചരിച്ചത്. ഇവര്‍ സഞ്ചരിച്ചുകൊണ്ട് പുറത്തേക്ക് പടക്കം എറിയുകയായിരുന്നു.
ഇവര്‍ എറിഞ്ഞ ഓലപ്പടക്കം പിന്നാലെ വന്ന വാഹന യാത്രക്കാരന്റെ ദേഹത്തേക്കും വീണു. റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകും വിധമായിരുന്നു ഇവരുടെ യാത്ര. വാഹനത്തിന്റെ മുന്‍ ഭാഗത്ത് ഇരുന്നയാളാണ് പടക്കം എറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ വന്ന വാഹനത്തിലിരുന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button