കോട്ടയം: വഴിയില്‍ വാഹനമിടിച്ച് പരിക്കേറ്റ് കിടന്ന അന്യസംസ്ഥാന തൊഴിലാളിയെ സ്വന്തം കാറില്‍ ആശുപത്രിയിലെത്തിച്ച് കോട്ടയം എം പി തോമസ് ചാഴികാടന്. പാലായ്ക്കു സമീപം മുത്തേലിയില് ആണ് സംഭവം. തൊടുപുഴയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി കെ ഐ ആന്റണിയുടെ ഇലക്ഷന് പ്രചരണത്തിന് വേണ്ടി പോകുന്ന വഴിയായിരുന്നു സംഭവം.വൈകുന്നേരം 6.30ന് മുത്തോലിയില്‍ വെച്ച് രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എന്നാല്‍ അതുവഴി കടന്നുപോയ വാഹനങ്ങള്‍ ആരും ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. അപ്പോഴാണ് അതുവഴി വന്ന കോട്ടയം എം പി തോമസ് ചാഴികാടന് വാഹനം നിര്‍ത്തുകയും വഴിയില്‍ കിടന്ന അന്യസംസ്ഥാന തൊഴിലാളിയെ ഉടന്‍ തന്നെ കിടങ്ങൂരിലെ എല്‍എല്‍എം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കാല് ഒടിയുകയും മറ്റു പരിക്കുകള്‍ ഏല്ക്കുകയും ചെയ്തിരുന്നു. പരിക്കുപറ്റിയ അന്യസംസ്ഥാന തൊഴിലാളിയുടെ ചികിത്സാചെലവും എംപി വഹിച്ചു.ഡോക്ടറുമായി സംസാരിച്ച ശേഷമാണ് എംപി തൊടുപുഴയ്ക്ക് മടങ്ങിയത്.