BREAKING NEWSLATESTWORLD

വവ്വാലുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി: ചൈനീസ് ഗവേഷകര്‍

വാഷിങ്ടന്‍: കൊറോണ വൈറസിന്റെ ഉദ്ഭവത്തെച്ചൊല്ലി വിവിധ രാജ്യങ്ങളില്‍ പല തരത്തിലുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെ, വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകര്‍. കോവിഡ്–19 വൈറസിനോടു ജനിതകമായി ഏറ്റവും അടുത്തു നില്‍ക്കുന്ന രണ്ടാമത്തെ വകഭേദമാണു വവ്വാലുകളില്‍ കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ട്.
തെക്കുപടിഞ്ഞാറന്‍ ചൈനയില്‍നിന്നുള്ള ചില വവ്വാലുകളുടെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊറോണ വൈറസിന്റെ അളവ്, ഇത് ആളുകളിലേക്കു പകരാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങളും കണ്ടെത്താനായെന്നാണു ഗവേഷകര്‍ പറയുന്നത്.
‘പലതരം വവ്വാലുകളില്‍നിന്നു ഗവേഷകര്‍ നോവല്‍ കൊറോണ വൈറസിന്റെ 24 ജീനോമുകളെ കൂട്ടി യോജിപ്പിച്ചു. ഇതില്‍ സാര്‍സ് കോവ്–2വിനു സമാനമായ നാല് കൊറോണ വൈറസ് അടങ്ങിയിരുന്നു. വനങ്ങളില്‍ കാണപ്പെട്ട ചെറിയ വവ്വാലുകളില്‍നിന്നു മേയ് 2019 മുതല്‍ നവംബര്‍ 2020 വരെയുള്ള കാലയളവിനിടെയാണു സാംപിളുകള്‍ ശേഖരിച്ചത്.’– ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ പറഞ്ഞു.
നിലവിലെ കോവിഡ് വ്യാപനത്തിനു കാരണമായ വൈറസുകളോടു വളരെ സാദൃശ്യമുള്ള വൈറസിനെ ഇതില്‍നിന്നു കണ്ടെത്താനായെന്നും ഗവേഷകര്‍ പറയുന്നു. ജൂണ്‍ 2020ല്‍ തായ്‌ലന്‍ഡില്‍നിന്നു ശേഖരിച്ച സാര്‍സ് കോവ്–2 വൈറസ് സാംപിളുമായി താരതമ്യം ചെയ്യുമ്പോള്‍ വവ്വാലുകള്‍ക്കിടയിലെ വൈറസ് വ്യാപന സാധ്യത വ്യക്തമാകുമെന്നും ചില ഇടങ്ങളില്‍ ഇതു വളരെ ഉയര്‍ന്ന തോതില്‍ ആയിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker