കൊച്ചി : കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്ങ് ആദ്യമായി ആധൂനിക വസ്ത്ര പരിപാലന പരിഹാരമായ എയര്‍ ഡ്രസര്‍ അവതരിപ്പിച്ചു. ശക്തമായ കാറ്റും ചൂടും ഉപയോഗിച്ച് പൊടി മാലിനീകരണങ്ങള്‍ അണുക്കള്‍ തുടങ്ങിയ നീക്കം ചെയ്ത് തുണികളെ ഫ്രെഷാക്കുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്യുന്നു.
വസ്ത്ര പരിപാലനത്തില്‍ പുതിയൊരു തലമാണ് എയര്‍ ഡ്രസേര് അവതരിപ്പിക്കുന്നത്. തുണികളില്‍ നിന്ന് എല്ലാ ദിവസവും പൊടിയും പറ്റിപ്പിടിച്ചിരിക്കുന്ന മറ്റ് അഴുക്കുകളും കളഞ്ഞ് ഫ്രെഷ്നസ് നിലനിര്‍ത്താന്‍ ഈ ഉല്‍പ്പന്നതിന് കഴിയും അലക്കിയാല്‍ കേടാകുന്ന വസ്ത്രങ്ങള്‍ അലക്കുന്നതിന്റെ ആവൃത്തി കുറയ്ക്കാനും ഡ്രൈ ക്ലീനിങ്ങ് സെന്ററിലേക്ക് പോകുന്നത് ഇല്ലാതാക്കാനും ഇത് സഹായിക്കും.