കൊച്ചി: ഐഐടി ഉള്‍പ്പെടെ മത്സര പരീക്ഷകളിലെ തയ്യാറാക്കുന്നതിന് കോച്ചിംഗ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന കേസില്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.
പെരുമ്പാവൂര്‍ സ്വദേശിനിയായ നന്ദന എസ് കര്‍ത്ത എന്ന വിദ്യാര്‍ത്ഥിനിയാണ് എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന എകകഠ ഖഋഋ ഘറേ എന്ന സ്ഥാപനത്തിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
16 വയസ്സ് പ്രായമുള്ള കുട്ടിക്ക് വേണ്ടി പിതാവ് കെ.ശ്രീകുമാര്‍ ആണ് പരാതി സമര്‍പ്പിച്ചത്.മത്സര പരീക്ഷയില്‍ വിജയിയായ വിദ്യാര്‍ത്ഥിനിക്ക് ഐഐടി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് ട്രെയിനിങ് നല്‍കുന്നതിന് തയ്യാറാണെന്ന് അറിയിക്കുകയും അത് പ്രകാരം 2018 മെയ് 6ന് കൊച്ചി കേന്ദ്രത്തില്‍ ആരംഭിക്കുന്ന കോഴ്‌സ് അഡ്മിഷന്‍ വാഗ്ദാനം ചെയ്തതു.
എതിര്‍ കക്ഷികളുടെയുടെ വാഗ്ദാനത്തില്‍ 1,53,784 രൂപ ഫീസ് ആയി നല്‍കുകയും ബാക്കി തുകക്കുള്ള 1,71,095രൂപയുടെ ചെക്ക് നല്‍കി.
എന്നാല്‍ സ്ഥാപനം വാഗ്ദാനം ചെയ്തപോലെ കോഴ്‌സുകള്‍ ആരംഭിച്ചില്ല. കോഴ്‌സ് യഥാസമയം തുടങ്ങാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവ് പലതവണ സ്ഥാപനത്തില്‍ ചെന്നു. അപ്പോഴും വാഗ്ദാനങ്ങള്‍ ചെയ്തതല്ലാതെ ക്ലാസുകള്‍ ആരംഭിച്ചില്ല .
തുടര്‍ന്ന് മറ്റൊരു സ്ഥാപനത്തില്‍ കുട്ടിയെ ചേര്‍ത്തു. കോഴ്‌സില്‍ ചേരാന്‍ കഴിയാതിരുന്നത് മൂലം ധനനഷ്ടവും മനക്ലേശവും ഏറെ അനുഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചു.
ഫീസ് തിരിച്ചു നല്‍കില്ല എന്ന നിബന്ധന അംഗീകരിച്ചതിനുശേഷം ആണ് പരാതിക്കാര്‍ കോഴ്‌സിന് ചേര്‍ന്നതെന്ന് എതിര്‍കക്ഷികള്‍ ബോധിപ്പിച്ചു.പല ഇളവുകളും തങ്ങള്‍ നല്‍കാമെന്നും പകരം പഠനസൗകര്യം ഏര്‍പ്പെടുത്താമെന്നും വാഗ്ദാനം ചെയ്തുവെങ്കിലും അത് പരാതിക്കാര്‍ സ്വീകരിച്ചില്ലെന്ന് സ്ഥാപനം ബോധിപ്പിച്ചു.
എന്നാല്‍, 16 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിനിയുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന തരത്തിലാണ് സ്ഥാപന ഉടമകളുടെ വാഗ്ദാന ലംഘനം ഉണ്ടായതെന്ന് കോടതി വിലയിരുത്തി.
ക്ലാസുകള്‍ യഥാസമയം ആരംഭിക്കാത്ത മൂലം സാമ്പത്തി ബുദ്ധിമുട്ടുകള്‍ മാത്രമല്ല ഏറെ മന:ക്ലേശവും ആ കുടുംബം അനുഭവിച്ചു എന്നത് വ്യക്തമാണെന്നു കോടതി വ്യക്തമാക്കി.
സ്ഥാപനത്തിന്റെ സേവനത്തില്‍ ന്യൂനതയും അധാര്‍മികമായ വ്യാപാരരീതിയും തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുക മാത്രമാണ് അഭികാമ്യമെന്ന് കണ്ടെത്തിയ കോടതി അതിന് . 1,53,784/- രൂപ കൂടാതെ 30,000/- രൂപ നഷ്ടപരിഹാരവും 15,000/- രൂപ കോടതി ചെലവ് ഉള്‍പ്പെടെ 30 ദിവസത്തിനകം വിദ്യാര്‍ത്ഥിനിക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
71 1 minute read