BREAKING NEWSKERALALATEST

വാര്‍ഡ് തല സമിതി രൂപീകരിക്കണത്തില്‍ വീഴ്ച, അലംഭാവം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മങ്ങല്‍ ഉണ്ടായോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഡുതല സമിതികള്‍ രൂപീകരിക്കുന്നതില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ചവരുത്തി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് വീഴ്ച. ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളിലും അലംഭാവമുണ്ട്. ഇത് അടിയന്തരമായി തിരുത്തണം.
വാക്‌സിനേഷനില്‍ വാര്‍ഡുതല സമിതി അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇവര്‍ മുന്‍കയ്യെടുക്കണം. ആംബുലന്‍സിന് പകരം വാഹനങ്ങള്‍ കരുതിവയ്ക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) കൂടിയ ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കണമെന്നും വീടുകള്‍ സന്ദര്‍ശിച്ച് സമിതി വിവരങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കാവശ്യമായ സഹായം വാര്‍ഡ് തല കമ്മിറ്റികള്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളില്‍ ആവശ്യമായ ചികിത്സ ഒരുക്കണം. പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം.ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker