തൃശൂര്‍: കരടിയുടെ ആക്രമണത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട് വാല്‍പ്പാറയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്. വാല്‍പ്പാറയിലെ സിരി ഗുണ്‍ട്രാ എസ്റ്റേറ്റിലെ പത്താം നമ്പര്‍ ചായത്തോട്ടത്തില്‍ വളമിടുകയായിരുന്ന അസം സ്വദേശി അമര്‍നാഥിനെയാണ്(26) കരടി ആക്രമിച്ചത്.
അടുത്തുണ്ടായിരുന്നവര്‍ ഓടിയെത്തി കരടിയെ തുരത്തുകയായിരുന്നു. ഉടനെ തന്നെ അമര്‍നാഥിനെ ആദ്യം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റി. മുമ്പും വാല്‍പ്പാറ മേഖലയില്‍ കരടിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് കരടിയുടെ സാന്നിധ്യം തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയാണ്.
67 Less than a minute