KERALALATEST

വാളയാര്‍ കേസ് അന്വേഷണത്തിന് പ്രത്യേകസംഘം; നിശാന്തിനി ഐപിഎസ് നേതൃത്വം നല്‍കും

തിരുവനന്തപുരം: വാളയാര്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. നിശാന്തിനി ഐപിഎസ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കും. ക്രൈംബ്രാഞ്ച് എസ്പി എസ് രാജു, ഡിസിപി ഹേമലത എന്നിവരാണ് മറ്റ് അംഗങ്ങള്‍.

തുടരന്വേഷണത്തിന് അനുമതി തേടി നാളെ പാലക്കാട് പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കും. കേസ് ഡയറി ഉള്‍പ്പടെ പുതിയ സംഘത്തിന് നല്‍കിയതായി പാലക്കാട് എസ്പി പറഞ്ഞു.

കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരന്നു കേസില്‍ പുനര്‍ വിചാരണ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. കേസ് പുനര്‍ വിചാരണ ചെയ്യാന്‍ പോക്‌സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി പുതിയ സംഘം രൂപികരിച്ചത്.

വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പോക്‌സോ കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍ക്കാര്‍ തുറന്നു സമ്മതിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker