BREAKINGNATIONAL

വാഹനം ഉരസി, യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റം, ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം യാത്ര ചെയ്ത 30കാരി വെടിയേറ്റു മരിച്ചു

ദില്ലി: ഇരു ചക്രവാഹനങ്ങള്‍ ചെറുതായി ഉരസി വാക്കു തര്‍ക്കത്തിനിടെ പിന്‍സീറ്റിലിരുന്ന 30 കാരിയെ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നിലിട്ട് വെടിവച്ചു കൊന്നു. കിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പുരിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ബുധനാഴ്ചയാണ് ഭര്‍ത്താവിനും നാലും പന്ത്രണ്ടും പ്രായമുള്ള മക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച 30കാരി കഴുത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹീര സിംഗ് എന്ന 40കാരന്റെ ഭാര്യയായ സിമ്രന്‍ജീത് കൌറാണ് കൊല്ലപ്പെട്ടത്.
സംഭവത്തേക്കുറിച്ച് ദില്ലി പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. കിഴക്കന്‍ ദില്ലിയിലെ മോജ്പൂരിലേക്ക് സ്‌കൂട്ടറില്‍ യാത്ര പോവുകയായിരുന്ന കുടുംബത്തിന് നേരെയാണ് അക്രമം നടന്നത്. ഗോകുല്‍പുരി ഫ്‌ലൈ ഓവറില്‍ വച്ച് ഇവരുടെ സ്‌കൂട്ടറില്‍ മറ്റൊരു ഇരുചക്രവാഹനം ഉരസിയിരുന്നു. ഇതിനേചൊല്ലി 30കാരിയുടെ ഭര്‍ത്താവ് ബൈക്ക് യാത്രക്കാരനും തമ്മില്‍ തര്‍ക്കമായി. ഇരുവരും തമ്മിലുള്ള വാക്കേറ്റം അസഭ്യ പ്രയോഗത്തിലേക്ക് നീണ്ടതോടെ ഹീര സിംഗ് സ്‌കൂട്ടര്‍ റോഡിന്റെ സൈഡില്‍ നിര്‍ത്തി.
ഇതിനിടയില്‍ ബൈക്ക് യാത്രികന്‍ ഹീര സിംഗിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ പിന്നിലിരുന്ന സിമ്രന്‍ജീത് കൌറിന്റെ കഴുത്തിലാണ് വെടിയേറ്റത്. ഭാര്യയെ ഹീര സിംഗ് ഉടന്‍ തന്നെ ഗുരു തേജ് ബഹാദുര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 30കാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗോകുല്‍പുരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button