LATESTKERALA

‘വിജയം എ.കെ.ജിയ്ക്ക് സമര്‍പ്പിക്കുന്നു’; എം.ബി രാജേഷ്

തന്റെ വിജയം എ.കെ.ജിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് തൃത്താലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ്. തൃത്താലയില്‍ 2571 വോട്ടിനാണ് എം.ബി. രാജേഷ് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.ടി. ബല്‍റാമിനെ പരാജയപ്പെടുത്തിയത്.

അതേസമയം എം.ബി രാജേഷിന്റെ വിജയം അംഗീകരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി ബല്‍റാം രംഗത്തെത്തിയിരുന്നു.തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്നും പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്നും ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related Articles

Back to top button