BREAKING NEWSKERALA

വിജയം പിണറായിയുടേതെന്ന് മാത്രം ഒതുക്കാന്‍ ശ്രമം; മാധ്യമങ്ങള്‍ക്കെതിരെ സിപിഎം

ന്യൂഡല്‍ഹി: കേരളത്തിലെ എല്‍ഡിഎഫിന്റെ ചരിത്രവിജയം പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തില്‍ മാത്രമായി ചുരുക്കാന്‍ ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ശ്രമിക്കുന്നതായി സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസി. പരമോന്നത നേതാവ്, ശക്തനായ വ്യക്തി എന്നീ നിലകളില്‍ പിണറായിയുടെ ഉയര്‍ച്ചയാണ് തിരഞ്ഞെടുപ്പ് നേട്ടത്തിന് കാരണമെന്ന് മാധ്യമങ്ങള്‍ പറയുന്നു. സര്‍ക്കാരിലും പാര്‍ട്ടിയിലും ഒരാളുടെ ആധിപത്യമാണെന്ന് വാദിക്കുന്നു.
നയരൂപീകരണത്തിലും ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിലും മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മികവുപുലര്‍ത്തി എന്നതില്‍ സംശയമില്ല. എന്നിരുന്നാലും കേരളത്തിലേത് വ്യക്തിയുടെയും കൂട്ടായ്മയുടെയും വിജയമാണ്. അടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും വ്യക്തിപരമായ ഉത്തരവാദിത്വത്തിലൂടെയും മുന്നോട്ടുപോകുമെന്നും പീപ്പിള്‍സ് ഡെമോക്രസിയുടെ എഡിറ്റോറിയലില്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker