BREAKINGKERALA

വിജയദശമി ദിനത്തില്‍ പൊലീസ് വണ്ടിക്ക് മന്ത്രി കടന്നപ്പള്ളിയുടെ പൂജ, പിന്നാലെ വിശദീകരണം

കണ്ണൂര്‍ :വിജയ ദശമി ദിനത്തില്‍ പൊലീസ് വണ്ടിക്ക് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചചന്ദ്രന്‍. വിജയദശമി ദിനത്തില്‍ കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു മന്ത്രിയുടെ പൂജ. ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പൊലീസ് വീഹനത്തിനുമാണ് പൂജ നടത്തിയത്. എല്ലാ വര്‍ഷവും പൂജ പതിവുള്ളതാണെന്നും വാഹനങ്ങള്‍ പൂജിക്കുന്ന കൂട്ടത്തില്‍ പൊലീസിന്റെ അകമ്പടി വാഹനവും പൂജിച്ചത് മാത്രമാണെന്നുമാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നുളള വിശദീകരണം. പൂജയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.

Related Articles

Back to top button