BREAKING NEWSKERALA

വിജയരാഘവന്‍ പൊളിറ്റ്ബ്യൂറോയില്‍, രാജീവും ബാലഗോപാലും സുജാതയും സതീദേവിയും സിസിയില്‍

കണ്ണൂര്‍: ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി സിപിഎം നേരിടുമ്പോള്‍ പാര്‍ട്ടിയെ നയിക്കുകയെന്ന നിര്‍ണായക ദൗത്യം സീതാറാം യെച്ചൂരിക്ക് തന്നെ. മൂന്നാം തവണയും ജനറല്‍ സെക്രട്ടറിയായി സിതാറാം യെച്ചൂരി തുടരും. പൊളിറ്റ് ബ്യൂറോ അംഗസംഖ്യ 17 ല്‍ നിലനിര്‍ത്താനാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. മൂന്ന് അംഗങ്ങളാണ് ഇത്തവണ പിബിയില്‍ നിന്നും ഒഴിഞ്ഞത്. പകരം കേരളത്തില്‍ നിന്നുള്ള നിലവിലെ കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍, മഹാരാഷ്ട്രയില്‍ നിന്നും അശോക് ധാവ്‌ല, ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളില്‍ നിന്ന് രാമചന്ദ്ര ഡോം എന്നിവര്‍ പൊളിറ്റ്ബ്യൂറോയിലേക്ക് എത്തും. ബിമന്‍ ബോസ്, ഹന്നന്‍ മൊള്ള, എന്നിവരുടെ ഒഴിവിലേക്കാണ് അശോക് ധാവ്‌ല, രാമചന്ദ്ര ഡോം എന്നിവരെത്തുന്നത്. 58 വര്‍ഷത്തിന് ശേഷം സിപിഎം പിബിയിലെ ആദ്യ ദളിത് പ്രതിനിധിയായാണ് രാമചന്ദ്ര ഡോം എത്തുന്നത്.
പ്രായപരിധിയെ തുടര്‍ന്ന് ഒഴിഞ്ഞ എസ് രാമചന്ദ്രന്‍ പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തില്‍ നിന്നും കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കാന്‍ വിജയരാഘവന്‍ പിബിയിലേക്ക് എത്തുന്നത്. നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറായ അദ്ദേഹത്തിന് കോടിയേരി മാറിനിന്നപ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ചതും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചതും തുണയായി
85 അംഗ കേന്ദ്ര കമ്മിറ്റിയിലെ 84 പ്രതിനിധികളെയും പ്രഖ്യാപിച്ചു. 17 പേര്‍ പുതുമുഖങ്ങളാണ്. കേരളത്തില്‍ നിന്നും പി രാജീവ്, കെ എന്‍ ബാലഗോപാല്‍, സി എസ് സുജാത, പി സതീദേവി എന്നിവര്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് പുതിയതായി എത്തി. 15 പേര്‍ വനിതകളാണ്. പിബിയിലെ ദളിത് പ്രാതിനിധ്യം 23 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വളരെ പ്രധാന്യത്തോടെ പരിഗണിക്കപ്പെട്ടു. കെ രാധാകൃഷ്ണന്‍, എകെ ബാലന്‍ എന്നിവര്‍ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവില്‍ രാമചന്ദ്ര ഡോമിലേക്ക് ധാരണയാകുകയായിരുന്നു. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമായ രാമചന്ദ്ര ഡോം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയേറ് അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ച് അദ്ധ്യക്ഷനുമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker