നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ളവരെ കണ്ടെത്താന്‍ സര്‍വേയുമായി കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. തൊടുപുഴ, കടുത്തുരുത്തി, ഇരിങ്ങാലക്കുട ഒഴികെ ഒന്‍പത് സീറ്റുകളില്‍ സര്‍വേ നടത്താന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചു. യുഡിഎഫില്‍ സീറ്റ് ധാരണയാകും മുന്‍പേയാണ് ജോസഫിന്റെ മണ്ഡലം പിടിക്കാനുള്ള നീക്കം.
കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒന്‍പത് സീറ്റില്‍ കൂടുതല്‍ നല്കാന് കഴിയില്ലെന്ന് യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയാറല്ല പി.ജെ. ജോസഫ്. തൊടുപുഴയില്‍ പി.ജെ. ജോസഫ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന് എന്നിവരുടെ സീറ്റില്‍ മാറ്റമില്ല. പാര്‍ട്ടി ആവശ്യം ഉന്നയിക്കുന്ന മറ്റ് ഒന്‍പത് മണ്ഡലങ്ങളില്‍ വിജയ സാധ്യതയുള്ളവരെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണ്.