കൊച്ചി: സ്മാര്‍ട് ഫോണോ പ്രൊഫഷണല്‍ വീഡിയോ ക്യാമറയോ ഉപയോഗിച്ച് വാര്‍ത്താപ്രാധാന്യമുള്ള വിഡിയോകളെടുത്തു നല്‍കുന്നവര്‍ക്ക് അവസരങ്ങളുമായി ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്. ടീവി ചാനലുകള്‍ക്കും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും അവര്‍ക്ക് റിപ്പോര്‍ട്ടമാരില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് കാലതാമസമില്ലാതെ വിഡിയോ ലഭ്യമാക്കാമെന്നതാണ് www.tsreampax.comലൂടെ ലക്ഷ്യമിടുന്നതെന്ന് ബംഗ്ലൂരിലും കൊച്ചിയിലും ഓഫീസുകളുള്ള സ്ട്രീംപാക്സ് എംഡി കെ പി റാം മോഹന്‍ പറഞ്ഞു. ‘
ഫേസ്ബുക്ക് ലൈവ്, യൂട്യൂബ് ലൈവ് തുടങ്ങിയവയോട് ചാനലുകള്‍ക്കും പോര്‍ട്ടലുകള്‍ക്കും മത്സരിക്കണമെങ്കില്‍ ഇത്തരം വാര്‍ത്താപ്രാധാന്യമുള്ള വിഡിയോകള്‍ ഉടനടി ലഭിക്കണം. ഈ സാധ്യതയാണ് ലോകമെങ്ങുമുള്ള സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍ക്കായി സ്ട്രീംപാക്സ് തുറന്നിടുന്നത്.െേ ൃലമാുമഃല് സൗജന്യമായി രജിസ്റ്റര്‍ ചെയ്യുന്ന ഏതൊരാള്‍ക്കും വാര്‍ത്താ പ്രാധാന്യമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാം. ഇങ്ങനെ റിപ്പോര്ട്ടര്മാരില് നിന്നു ലഭിക്കുന്ന വാര്‍ത്തകള്‍ സത്യസന്ധതയും വിശ്വാസ്യതയും ഉറപ്പുവരുത്തിയ ശേഷം ആവശ്യമുള്ള എഡിറ്റിംഗിനു ശേഷമാണ് ചാനലുകള്‍ക്കും പോര്‍ട്ടലുകള്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനായി ലഭ്യമാക്കുക. ടിവി ചാനലുകളും പോര്‍ട്ടലുകളും വാങ്ങുന്ന വാര്‍ത്തകളുടെ പ്രതിഫലം ന്യൂസ് അപ് ലോഡ് ചെയ്യുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനം സ്ട്രീംപാക്സില്‍ തന്നെ ലഭ്യമാണ്. ലോകത്തെങ്ങുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഷട്ടര്‍സ്റ്റോക്ക്, ഗെറ്റി ഇമേജസ് തുടങ്ങിയ സൈറ്റുകളിലൂടെ തങ്ങളെടുക്കുന്ന ഫോട്ടോകള്‍ വില്ക്കാനാവുന്നതുപോലുള്ള അവസരമാണ് സ്ട്രീംപാക്സിലൂടെ ഒരുക്കിയിരിക്കുന്നതെന്നും റാം മോഹന്‍ പറഞ്ഞു.