BREAKING NEWSKERALALATEST

വിദേശ യാത്രക്കാര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കേണ്ട ഇടവേളയില്‍ ഇളവ്

ന്യൂഡല്‍ഹി: വിദേശത്ത് പോകേണ്ടവര്‍ക്ക് കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലെ ഇടവേളയില്‍ ഇളവ്. ഇവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നാണ് പുതിയ നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ഇത് സബന്ധിച്ച് നിര്‍ദേശം നല്‍കി.
ടോക്കിയോ ഒളിമ്പിക്കില്‍ പങ്കെടുക്കുന്നവര്‍ക്കും, ജോലി, പഠനം എന്നീ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കുമാണ് ഇളവ്. ഇവര്‍ കോവിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. ഓഗസ്റ്റ് 31 വരെയാണ് ഈ ഇളവ്.
വിദേശത്തേക്ക് പോകുന്നവര്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് പര്യാപ്തമാണെന്നും മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകള്‍ ആവശ്യമില്ലെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനാണ് കൊവിഷീല്‍ഡെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടാക്കാട്ടി.
അതിനിടെ, പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും മോദി അറിയിച്ചു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിനില്‍ 75 ശതമാനം വാക്‌സിന്‍ കേന്ദ്രം സംഭരിക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് 25 % വാക്‌സിന്‍ വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker