LOCAL NEWSKOTTAYAM

വിദ്യാഭ്യാസ മാർഗ്ഗ നിർദ്ദേശക ക്യാമ്പ് നടത്തി

മല്ലപ്പള്ളി: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വിജയിച്ച താലൂക്കിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി മാർഗ്ഗ നിർദ്ദേശക ക്യാമ്പ് നടത്തി. പങ്കെടുത്ത എല്ലാവർക്കും പഠനോപകരണങ്ങളും ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡും നൽകി. കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമ്മ പളളി വികാരി റവ. റോയി ഗീവറുഗീസിന്റെ അദ്ധ്യക്ഷതയിൽ കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ, അംഗം എബി മേക്കരിങ്ങാട്ട്, ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട്, സച്ചു സാബു , കെ.എസ്.ബിജോയ്, ബ്രിജിത് പി.ജോൺ , അജിത കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker