BREAKING NEWSKERALALATEST

വിദ്യാര്‍ത്ഥികള്‍ ടിസി ആവശ്യപ്പെട്ടാല്‍ നല്‍കണം: വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ ടിസി നല്‍കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്.
ചില അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ ടിസി നിഷേധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ടിസി കിട്ടാത്ത വിദ്യാര്‍ത്ഥിയുടെ യുഐഡി പഠിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തിലേക്ക് മാറ്റാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
ചില അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ കൊവിഡ് കാലത്തും ഉയര്‍ന്ന ഫീസ് ഈടാക്കുന്നുവെന്ന പരാതി ഉയരുന്നുണ്ട്. ഇല്ലാത്ത കലാകായിക പ്രവര്‍ത്തനത്തിന്റെ പേരിലും ഫീസ് ഈടാക്കുന്നുണ്ട്. പ്രത്യേക സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വാങ്ങണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker