BUSINESSBUSINESS NEWS

വിനോദ സഞ്ചാര മേഖലക്ക് കേരളം സമ്പൂര്‍ണ്ണ വ്യവസായ പദവി നല്‍കണം:സിഐഐ

കൊച്ചി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് തിരിച്ചടി നേരിട്ട വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനം കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് സുപ്രധാനമാണെന്നു സിഐഐ സതേണ്‍ റീജിയന്‍ അദ്ധ്യക്ഷയും ഭാരത് ബയോടെക് ഇന്റര്‍നാഷണലിന്റെ സഹസ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ സുചിത്ര എല്ല പറഞ്ഞു.
വിനോദ സഞ്ചാര മേഖലക്ക് പൂര്‍ണ്ണമായ അര്‍ത്ഥത്തിലുള്ള വ്യവസായ പദവി നല്‍കി ആ നിലയിലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുകയും ചെയ്യുകയാണ് ഇക്കാര്യത്തില്‍ ആദ്യം ചെയ്യേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഇകക ശുപാര്‍ശ ചെയ്തു.താമസയോഗ്യമായ ഇടമെന്ന നിലയിലുള്ള കേരളത്തിന്റെ മഹത്തായ സ്ഥാനം പരമാവധി ഉയര്‍ത്തിക്കാട്ടുവാന്‍ ഇകക ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായി നഗര ഗതാഗതം, ഖരമാലിന്യ സംസ്‌ക്കരണം, നഗരങ്ങളുടെ ഹരിതവല്‍ക്കരണം തുടങ്ങിയ സുസ്ഥിര വികസന പദ്ധതികള്‍ക്കൊപ്പം കേരളത്തിന്റെ സമ്പന്നമായ സാംസ്‌ക്കാരിക, കലാ പാരമ്പര്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതും
പ്രോത്സാഹിപ്പിക്കുന്നതുമാണ.്.ഭആരോഗ്യത്തിന്റെയും വെല്‍നെസ്സിന്റെയും കാര്യത്തില്‍ ലോകത്തിലെ കേന്ദ്രമെന്ന നിലയില്‍ കേരളത്തെ മാറ്റിത്തീര്‍ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് എല്ല വ്യക്തമാക്കി. മെഡിക്കല്‍ ടൂറിസത്തിലും വെല്‍നെസ്സിന്റെ മേഖലയിലും കേരളത്തിന്റെ സാധ്യതകള്‍ വിപുലമാണ്. ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ആഗോളനിലവാരത്തിലുള്ള ഒരു ആയുര്‍വേദ യൂണിവേഴ്‌സിറ്റിയും ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സും കേരളത്തില്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സിഐഐ അഭ്യര്‍ത്ഥിച്ചു.
ടിയര്‍2, ടിയര്‍3 ഗണങ്ങളില്‍ വരുന്ന പട്ടണങ്ങളുടെ വികസനത്തില്‍ പ്രത്യേകം ഊന്നല്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ എല്ല സംസ്ഥാനത്തിന്റെ വികസന എന്‍ജിന്‍ ജില്ലകളാണെന്നു വ്യക്തമാക്കി. കോട്ടയും, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലാണ് ഇതിനായി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അവര്‍ പറഞ്ഞു.
ലോക സാമ്പത്തിക ഫോറം തുടങ്ങിയ ആഗോള പരിപാടികളില്‍ ബ്രാന്‍ഡ് കേരളയുടെ പ്രചാരണത്തിനും, വ്യാപനത്തിനുമായി ഇകക സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കും. ഭആഗോളതലത്തില്‍ കേരളത്തെ പ്രമോട്ട് ചെയ്യുന്നതിനുള്ള എല്ലാ സഹായങ്ങളും ഇകക നല്‍കുന്നതാണ്ഭ എല്ല പറഞ്ഞു.
ഒരോ ജില്ലയിലും ഒരുല്‍പ്പന്നത്തെ പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇകക പ്രവര്‍ത്തിക്കുന്നതാണ്. സിഐഐയുടെ ആഗോളദേശീയ പരിപാടികളില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ മിനി എക്‌സിബിഷനുകള്‍ക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതാണ്.
ഐടി, സ്റ്റാര്‍ട്ട്പസ്, എംഎസ്എംഇ, കൃഷി, ഭക്ഷ്യ സംസ്‌ക്കരണം, സുഗന്ധ വ്യജ്ഞനങ്ങള്‍, കുടുബകേന്ദ്രിത ബിസിനസ്സുകള്‍ എന്നിവയാണ് ഈ വര്‍ഷം കേരളത്തില്‍ ഫോക്കസ്സ് ചെയ്യുന്ന മറ്റുള്ള പ്രധാന മേഖലകള്‍, എല്ല പറഞ്ഞു.
നിക്ഷേപത്തിന് പറ്റിയ ഇടങ്ങളായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം മേഖലയില്‍ ഇപ്പോള്‍ നിലവിലുള്ള വ്യവസായങ്ങളെ വികസനത്തിനും വളര്‍ച്ചക്കും പ്രേരിപ്പിക്കുകയും ചെയ്യുന്നതിനുള്ള ദ്വിമുഖ തന്ത്രമാണ് ഇക്കാര്യത്തില്‍ ഇകക നടപ്പിലാക്കുകയെന്ന് അവര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker