NEWSBREAKINGKERALA

വിഭാഗീയതയും പരസ്യപ്പോരും, മധു മുല്ലശ്ശേരിക്കെതിരെ സിപിഎം നടപടിയെടുക്കും; പുറത്താക്കാൻ ശുപാർശ

തിരുവനനന്തപുരം : ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം വിഭാഗീയത പരസ്യപോരിലേക്ക് എത്തിയതോടെ സിപിഎമ്മിൽ പ്രതിസന്ധി. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി. മധു മുല്ലശേരിയെ പുറത്താക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി.’മധു പറഞ്ഞതെല്ലാം അവാസ്തവമാണ്. ഏരിയാ കമ്മിറ്റി തിരഞ്ഞെടുത്ത ശേഷം സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകൾ വന്നു. ജലീലിനെ കമ്മിറ്റി അംഗങ്ങൾ ജനാധിപത്യപരമായാണ് തെഞ്ഞെടുത്തത്. ഏരിയാ സമ്മേളനത്തിനിടെയല്ല, സമ്മേളനം സമാപിച്ച ശേഷമാണ് മധു പോയതും പാർട്ടിക്കെതിരെ പരാമർശം നടത്തിയതും. ഉപരി കമ്മിറ്റിയുമായി ആലോചിച്ച് മധുവിനെതിരായ നടപടി തീരുമാനിക്കും.

Related Articles

Back to top button