BREAKING NEWSWORLD

വിമാനക്കമ്പനി പിരിച്ചുവിട്ടു; വസ്ത്രമഴിച്ച് പ്രതിഷേധിച്ച് വനിതാ ജീവനക്കാര്‍, സമരം നഗരമധ്യത്തില്‍

റോം: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് വനിതാ ജീവനക്കാര്‍ പൊതുനിരത്തില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു. ഇറ്റലിയുടെ വിമാനക്കമ്പനിയായ അലിറ്റാലിയില്‍ ജോലി ചെയ്തിരുന്ന ജിവനക്കാരികളാണ് വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയത്. അമ്പത് വിമാന ജോലിക്കാരികള്‍ തുണിയഴിച്ച് പ്രതിഷേധിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇറ്റലിയിലെ പ്രശസ്ത വിമാനക്കമ്പനിയായ അലിറ്റാലിയ ഒക്ടോബര്‍ 14നാണ് സര്‍വീസ് നിര്‍ത്തലാക്കിയത്. സാമ്പത്തിക പ്രശ്‌നം രൂക്ഷമാണെന്നും സാഹചര്യം താങ്ങന്‍ സാധിക്കാത്തതിനാലാണ് വിമാന സര്‍വീസ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അലിറ്റാലിയയുടെ വമ്പന്‍ കടങ്ങള്‍ എഴുതിത്തള്ളാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ യൂറോപ്യന്‍ കമ്മീഷനുമായി നടത്തിയ ഒരു കരാറിന്റെ ഭാഗമാണ് അലിറ്റാലിയ അടച്ചുപൂട്ടാന്‍ തീരുമാനമായത്.
അലിറ്റാലിയ സര്‍വീസ് നിര്‍ത്തലാക്കിയതിന് പിന്നാലെ 10,500 വിമാന ജീവനക്കാരില്‍ 2500 പേരെ മാത്രമാണ് കമ്പനി നിലനിര്‍ത്തിയത്. മറ്റ് ജീവനക്കാരെ പുറത്താക്കുകയും ചെയ്തു. ഇവരില്‍ ഉള്‍പ്പെട്ട ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരാണ് പൊതുനിരത്തില്‍ വ്യത്യസ്തമായ സമരവുമായി എത്തിയത്. വിമാനക്കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനമായതിന് പിന്നാലെ ജിവനക്കാരികളുമായി അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. കമ്പനി സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി മറ്റ് വിമാനക്കമ്പനികളിലേക്ക് മാറിയ ജീവനക്കാരികളുമായി നടത്തിയ ചര്‍ച്ചകള്‍ വിജയം കണ്ടില്ല. തൊഴിലാളികളുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാനോ കരാറിലെത്താനോ ട്രേഡ് യൂണിയനുകള്‍ക്ക് സാധിച്ചില്ല.
അലിറ്റാലിയ സര്‍വീസ് നിര്‍ത്തലാക്കിയതിന് പിന്നാലെ പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഐടിഎ (ഇറ്റാലിയ ട്രാസ്‌പോര്‍ട്ടോ ഏരിയോ) എയര്‍ലൈന്‍സ് എന്ന പേരിട്ട പുതിയ വിമാനക്കമ്പനിയുടെ ലോഗോ അടക്കം പ്രകാശനം ചെയ്യുകയും ചെയ്തു. 90 മില്യണ്‍ യൂറോയ്ക്കാണ് അലിറ്റാലിയ ബ്രാന്‍ഡ് നാമത്തിന്റെ അവകാശം ഐടിഎ വാങ്ങിയത്. മറ്റ് കമ്പനികള്‍ കമ്പനി സ്വന്തമാക്കുന്നത് തടയാനാണ് ഈ നീക്കം നടത്തിയതെന്നും അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വന്‍ തുക കടമെടുത്താണ് സര്‍ക്കാര്‍ പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നത്. അലിറ്റാലിയയുടെ വലിയ കടങ്ങള്‍ എഴുതിത്തള്ളാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ യൂറോപ്യന്‍ കമ്മീഷനുമായി നടത്തിയ കരാറില്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ട അമ്പതോളം ഫ്‌ലൈറ്റ് അറ്റന്‍ഡര്‍മാരാണ് റോമിലെ തിരിക്കുള്ള നഗരവും സ്ഥലവുമായ ടൗണ്‍ ഹാളായ കാംപിഡോഗ്ലിയോയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ജോലിയില്‍ നിന്നും പുറത്താക്കിയെങ്കിലും അലിറ്റാലിയ കമ്പനിയുടെ യൂണിഫോം ധരിച്ച് നിശബ്ധമായി എത്തിയ ജീവനക്കാര്‍ പൊതു നിരത്തില്‍ വരിനിന്ന് മുദ്രാവക്യം വിളിക്കുകയും തുടര്‍ന്ന് യൂണിഫോം അഴിച്ചുമാറ്റുകയുമായിരുന്നു. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച ജീവനക്കാരികള്‍ മിനിറ്റുകളോളം പ്രതിഷേധിച്ചു. വേദന പ്രകടിപ്പിക്കാനാണ് ഞങ്ങള്‍ കൂട്ടമായി എത്തിയതെന്ന് മുന്‍ വിമാന ജീവനക്കാരിലൊരാള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അപമാനകരവും ദുഖകരവുമായ കാര്യമാണിത്. കമ്പനി പുതിയ കാരാറില്‍ എത്തിയതില്‍ നിരാശയുണ്ടെന്നും എല്ലാ സഹപ്രവര്‍ത്തകര്‍ക്കും പിന്തുണ നല്‍കുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker