BREAKINGNATIONAL

വിമാനത്തില്‍ യാത്ര ചെയ്യവേ സഹയാത്രികയോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറി, 23കാരന്‍ അറസ്റ്റില്‍

ദില്ലി: ദില്ലിയില്‍നിന്ന് ഗോവയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 23കാരന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് സംഭവം. വിമാനം പറന്നുയര്‍ന്നപ്പോള്‍ ത?ന്റെ അടുത്ത സീറ്റില്‍ ഇരുന്ന 23കാരന്‍ പുതപ്പ് വലിച്ചിട്ട് മോശമായി പെരുമാറിയെന്ന് ദില്ലി ജനക്പുരി സ്വദേശിയായ 28കാരി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പാനിപ്പത്ത് സ്വദേശിയായ ജിതേന്ദര്‍ ജംഗിയാന്‍ എന്നയാളെ ദബോലിം എയര്‍പോര്‍ട്ട് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സൗത്ത് ഗോവയിലെ ദബോലിമിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിനു പിന്നാലെ ഇയാള്‍ക്കെതിരെ യുവതി പരാതി നല്‍കി. പ്രതിക്കെതിരെ ലൈംഗിക പീഡനം, സ്ത്രീയെ അപമാനിക്കല്‍, വാക്കാലുള്ള അപമാനം, അനുചിതമായ ആംഗ്യം, സ്വകാര്യതാ ലംഘനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button