BREAKINGKERALA

വിമാനയാത്രക്ക് 7.14 ലക്ഷം, ഇന്ധനത്തിനായി 95206 രൂപ; കെ.വി. തോമസിനായി ചെലവാക്കിയ കണക്ക് നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ദില്ലിയിലെ പ്രതിനിധിയായ കെ.വി. തോമസിനും അദ്ദേഹത്തിന്റെ ഓഫിസ് സ്റ്റാഫുകള്‍ക്കും മറ്റ് ചെലവുകള്‍ക്കുമായി ഇതുവരെ ചെലവിട്ട കണക്ക് വെളിപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. 57.41 ലക്ഷം രൂപയാണ് ഇതുവരെ ചെലവായതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കെ.വി. തോമസിനെ നിയമിച്ചത്. എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി കണക്ക് വെളിപ്പെടുത്തിയത്.
ഓണറേറിയയമായി കെ.വി. തോമസിന് 19.38 ലക്ഷം രൂപ നല്‍കി. ജീവനക്കാര്‍ക്കുള്ള വേതനമായി 29.75 ലക്ഷം രൂപയും വിമാന യാത്രക്കായി 7.14 ലക്ഷം രൂപയും ഇന്ധനത്തിനായി 95206 രൂപയും ചെലവായി. എന്തൊക്കെ കാര്യങ്ങളിലാണ് കെ.വി. തോമസിന്റെ ഇടപെടല്‍ ഉണ്ടായതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായി മറുപടി നല്‍കിയില്ലെന്നതും ശ്രദ്ധേയം. കേരളത്തിന്റെ താല്‍പര്യങ്ങള്‍ ദേശീയ തലത്തില്‍ അവതരിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിമാരും ഉദ്യോ?ഗസ്ഥരുമായി ചര്‍ച്ചയും കൂടിക്കാഴ്ചയും നടത്താനും ഇടപെടല്‍ നടത്തിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.

Related Articles

Back to top button