മോസ്‌കോ: റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗ്നി പ്രിഗോഷിന്‍ കൊല്ലപ്പെട്ട വിമാന അപകടത്തിന് കാരണം, മനപ്പൂര്‍വ്വമുണ്ടാക്കിയ പിഴവാകാമെന്ന് പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ്. ‘അപകടത്തെ കുറിച്ച് പല അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു ണ്ടെങ്കിലും നമുക്ക് മനപ്പൂര്‍വ്വമായ പിഴവമാണ് കാരണം എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം’-ദിമിത്രി പറഞ്ഞു.
വിമാനാപകടത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം സാധ്യമല്ലെന്നും റഷ്യന്‍ അന്വേഷണ കമ്മിറ്റി അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ മാധ്യമങ്ങള്‍ ക്ഷമ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിമാനയാത്രക്കിടെ സുരക്ഷാ ലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അേേന്വഷിക്കുന്നതായും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം നടത്തുന്നതെന്നും കമ്മിറ്റി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാനുള്ള വിഭാഗമുണ്ടെങ്കിലും ഈ അപകടത്തെ കുറിച്ച് ഇപ്പോള്‍ അന്വേഷണം നടത്തുന്നില്ലെന്ന് മോസ്‌കോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍സ്റ്റേറ്റ് ഏവിയേഷന്‍ കമ്മിറ്റി പ്രസ്തായനവില്‍ വ്യക്തമാക്കി.
റഷ്യയില്‍ സൈനിക അട്ടിമറിയ്ക്ക് ശ്രമിച്ച് രണ്ടുമാസം തികഞ്ഞതിന് പിന്നാലെയാണ് പ്രിഗോഷിന്‍ വിമാനപാകടത്തില്‍ കൊല്ലപ്പെട്ടത്. മരണത്തിന് പിന്നില്‍ പുടിന്‍ ഭരണകൂടമാണ് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇത് റഷ്യ നിഷേധിച്ചു.
സെന്റ് പീറ്റേഴ്‌സബര്‍ഗിലാണ് പ്രിഗോഷിന്റെ സംസ്‌കാരം നടത്തിയത്. സംസ്‌കാര ചടങ്ങുകള്‍ അതീവ രഹസ്യമായിട്ടാണ് നടത്തിയത്. ചൊവ്വാഴ്ചയാണ് എവിടെയാണ് മൃതദേഹം സംസ്‌കരിച്ചത് എന്നത് സംബന്ധിച്ച് വാഗ്നര്‍ ഗ്രൂപ്പിന്റെ വക്താവ് വെളിപ്പെടുത്തിയത്.