ബംഗ്ലാദേശിലെ ഏകാധിപത്യ പട്ടാളഭരണത്തിനെതിരെ ജീവന്‍ പണയംവച്ച് പോരാടി ജനാധിപത്യം സ്ഥാപിച്ചെടുക്കുകയും ഒടുവില്‍ ഭരണത്തില്‍ മതിഭ്രമം ബാധിച്ച അനിതരസാധാരണമായ കഥയാണ് 76-കാരിയായ ഷെയ്ഖ് ഹസീനയുടേത്. നാലാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന എന്ന നിലയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്റെ അഭാവമായിരുന്നു ഷെയ്ഖ് ഹസീനയുടെ കരുത്ത്. അവിടെ നിന്നാണ് കൃത്യം ഏഴ് മാസം പിന്നിടുമ്പോള്‍ ജനകീയ പ്രക്ഷോഭത്തെ ഭയന്ന് ഷെയ്ഖ് ഹസീനയ്ക്ക്.രാജ്യം വിടേണ്ടിവന്നിരിക്കുന്നത്.
1996 മുതല്‍ 2001 വരെയുള്ള കാലയളവിനുശേഷം, 2009 ലാണ് ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വനിതാ രാഷ്ട്ര മേധാവിയെന്ന റെക്കോര്‍ഡും ഷെയ്ഖ് ഹസീനയ്ക്കാണ്. മാര്‍ഗരറ്റ് താച്ചര്‍, ഇന്ദിര ഗാന്ധി എന്നിങ്ങനെ ലോകം കണ്ട കരുത്തുറ്റ വനിതാ നേതാക്കളെക്കാള്‍ കൂടുതല്‍ കാലം അധികാരത്തിലിരുന്നതും ഷെയ്ഖ് ഹസീനയാണ്. ഒരുസമയത്ത് ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി വളരുമെന്ന് പലരും വിചാരിച്ചിരുന്ന രാജ്യമാണ് ബംഗ്ലാദേശ്. അങ്ങനെയൊരു സ്ഥിതിയിലേക്ക് ബംഗ്ലാദേശിനെ എത്തിച്ചതില്‍ ഹസീന വഹിച്ച പങ്ക് വളരെ വലുതായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ വളരെ മോശമാണ്.