BREAKINGKERALA
Trending

വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെ’: അന്‍വറിന്റെ വീടിനു മുന്നില്‍ സിപിഎം ഫ്‌ലക്‌സ് ബോര്‍ഡ്

മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഎം. അന്‍വറിന്റെ നിലമ്പൂരിലെ വീടിനു മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്റെ പേരില്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്’ എന്നെഴുതിയ ഫ്‌ലക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചത്. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ചിത്രങ്ങളുള്ള ഫ്‌ലക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, പി.വി.അന്‍വറിനെ പിന്തുണച്ച് മലപ്പുറം ടൗണില്‍ ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു. മലപ്പുറം തുവൂരില്‍ പി.വി. അന്‍വര്‍ എംഎല്‍എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ഫ്‌ലക്‌സ് ബോര്‍ഡ്. ലീഡര്‍ കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്‌ലക്‌സ് ഉയര്‍ന്നത്. പി.വി. അന്‍വറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെഴുതിയിരിക്കുന്നത്.

Related Articles

Back to top button