BUSINESSBUSINESS NEWSMOBILETECH

വില്‍പ്പനയില്‍ സാംസങ് നമ്പര്‍ വണ്‍ സ്മാര്‍ട്ട്‌ഫോണ്‍

കൊച്ചി: വിശാലമായ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തുടര്‍ച്ചയായി 10 വര്‍ഷങ്ങളില്‍ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നതായി സാംസങ്. 14,000 കോടി രൂൂപയുടെ വരുമാന വര്‍ധനവ് നേടാനായി. സെപ്തംബറില്‍ അവസാനിച്ച മൂന്നാം പാദത്തില് ഇന്ത്യയിലെ പ്രീമിയം വിഭാഗത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡ് സംസങ്ങാണെന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പറയുന്നു. ഇന്ത്യയില്‍ ഏറ്റവും വലിയ ഫൈവ് ജി വിഭാഗം സാംസങ്ങിനുണ്ട്. 20ലധികം 5ജി സ്മാര്ട്ട് ഫോണുകളും ടാബ് ലറ്റുകളും വില്‍ക്കുന്നു.
ഗാലക്‌സി എസ് 22 സീരീസ്, അടുത്തിടെ പുറത്തിറക്കിയ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പോലെയുള്ള പ്രീമിയം ഉപകരണങ്ങള്‍ ക്കു വേണ്ടിയുള്ള ശക്തമായ ഉപഭോക്തൃ ഡിമാന്‍ഡിന്റെ പിന്‍ ബലത്തില്‍ സാംസങ് ഇന്ത്യ നമ്പര്‍ വണ്‍ സ്മാര്‍ട്ട്‌ഫോണ്‍കമ്പനിയായി മാറി
ഉത്സവ സീസണില്‍ റെക്കോര്‍ഡ് എണ്ണം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചുവെന്ന് സാംസങ് ഇന്ത്യയിലെ മൊബൈല്‍ ബിസിനസ് സീനിയര്‍ ഡയറക്ടറും ഉല്‍പ്പന്ന മാര്‍ക്കറ്റിംഗ് മേധാവിയുമായ ആദിത്യ ബബ്ബാര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker